Share this link via
Or copy link
കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ 5 കുട്ടികളുമായി തുടക്കം കുറിച്ച ബഡ്സ് സ്കൂൾ, ഇന്ന് കടയ്ക്കൽ, കുമ്മിൾ, ചിതറ, നിലമേൽ, ഇട്ടിവ പഞ്ചായത്തുകളിൽ നിന്നുള്ള 85 ഭിന്നശേഷി കുട്ടികളുടെ പഠനകേന്ദ്രമായി വളർന്നിട്ടുണ്ട്. നിലവിൽ സ്കൂൾ ബഡ്സ് സ്കൂൾ വിഭാഗവും ബി.ആർ.സി വിഭാഗവുമായി പ്രവർത്തിക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനായി ഇതൾ എന്ന ഉത്പാദന യൂണിറ്റ് പ്രവർത്തിക്കുന്നു. കുട്ടികൾക്ക് സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, സ്പെഷ്യൽ എഡ്യുക്കേഷൻ ട്രെയിനിംഗ്, ഒക്കുപേഷണൽ ട്രെയിനിംഗ് എന്നിവ നൽകി വരുന്നു. കലാ-കായിക മത്സരങ്ങളിൽ ഇവിടത്തെ കുട്ടികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചു. കൊല്ലം ജില്ലാ കലോത്സവത്തിൽ ആറുതവണ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. സംസ്ഥാന കലോത്സവ വേദികളിലും ഇവരുടെ സാന്നിധ്യം ഉറപ്പുണ്ട്. കുട്ടികളുടെ ആരോഗ്യവും മാനസിക ഉല്ലാസവും ഉറപ്പാക്കുന്നതിനായി പഞ്ചായത്ത് വിവിധ പദ്ധതികൾ നടപ്പാക്കുന്നു. പുതിയ ബഡ്സ് സ്കൂൾ കെട്ടിടത്തിനായി 44 സെന്റ് സ്ഥലം വാങ്ങി. 40 ലക്ഷം രൂപ പഞ്ചായത്ത് ചെലവഴിച്ചു, കൂടാതെ 50 ലക്ഷം രൂപ ബഹു. ജെ. ചിഞ്ചുറാണി (മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി, ചടയമംഗലം എം.എൽ.എ)യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് അനുവദിച്ചത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കി കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Tags:
Uploaded on: 14 September, 2025