Share this link via
Or copy link
കടയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ, 25 വർഷത്തെ പ്രവർത്തന മികവിലൂടെ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ മാതൃകയായി മാറിയിരിക്കുകയാണ്. മോഡൽ സി.ഡി.എസ് അവാർഡ് കരസ്ഥമാക്കിയതോടൊപ്പം, ഐ.എസ്.ഒ സർട്ടിഫിക്കേഷനും നേടിയിരിക്കുന്നു. മൊത്തം 392 കുടുംബശ്രീ യൂണിറ്റുകളും 180 ചെറുതും വലുതുമായ സംരംഭങ്ങളും സി.ഡി.എസ് കീഴിൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു. ഇവയുടെ നേതൃത്വത്തിൽ 9 കോടിയോളം ഗ്രൂപ്പ് മൂലധനവും ഏകദേശം 65 കോടി രൂപയുടെ ആന്തരിക വായ്പയും ഗ്രാമത്തിൽ സ്ത്രീകൾക്ക് സാമ്പത്തിക ആത്മവിശ്വാസം നൽകി. സ്ത്രീകളും കുട്ടികളും ലക്ഷ്യമാക്കി നിരവധി പദ്ധതികൾ നടപ്പാക്കുന്നതിൽ കുടുംബശ്രീ മുന്നിലുണ്ട്. ഹരിതകർമ്മ സേന ഗ്രാമത്തിലെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിൽ ശ്രദ്ധേയമാണ്. കൂടാതെ, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും, വിപണി കണ്ടെത്തുന്നതിനായി കുടുംബശ്രീ ചന്തകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ ചന്തകൾ വഴി വിഷമില്ലാത്ത ജൈവ പച്ചക്കറികളും പഴങ്ങളും നാട്ടുകാർക്ക് ലഭ്യമാകുന്നു. കലാ-സാംസ്കാരിക രംഗത്തും കുടുംബശ്രീ യൂണിറ്റുകൾ സജീവമാണ്. ന്യൂട്രി മിക്സ് യൂണിറ്റ്, കേറളാ ചിക്കൻ പദ്ധതികൾ, ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിലുള്ള ഹെൽപ്പ് ഡെസ്ക് എന്നിവ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
Tags:
Uploaded on: 14 September, 2025