Share this link via
Or copy link
കടയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്ക് കരുതലും കൈത്താങ്ങുമായി കഴിഞ്ഞ 5 വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പകൽ വീട് ഏറ്റവും ആശ്വാസകരമായ സേവന കേന്ദ്രമാണ്. ജീവിത വഴികളിൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്ക് ആരോഗ്യപരിപാലനവും മാനസിക ഉല്ലാസത്തിനുള്ള വിനോദ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാണ് സേവനം നൽകുന്നത്. രാവിലെ വാഹനം ഉപയോഗിച്ച് വീടുകളിൽ നിന്നും അന്തേവാസികളെ എത്തിച്ച ശേഷം, ദിവസവും ആരോഗ്യപരിശോധന, സാമൂഹിക ഇടപെടൽ, വിനോദ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു. വൈകുന്നേരങ്ങളിൽ വീണ്ടും വീടുകളിൽ തിരിച്ചയയ്ക്കുന്നതോടെ ഒരു ദിവസത്തെ പ്രവർത്തനം സമാപിക്കുന്നു. സാമൂഹിക കരുതലും മാനസിക ശക്തിപ്പെടുത്തലും ഒരുമിച്ച് നൽകുന്ന മാതൃകാപരമായ വയോജന സേവന പദ്ധതിയാണ് പകൽ വീട്.
Tags:
Uploaded on: 14 September, 2025